Covid19
കൊവിഡ് നെഗറ്റീവായിട്ടും ക്വാറന്റൈന്‍ കഴിഞ്ഞിട്ടും തബ്ലീഗുകാരെ നിരീക്ഷണ കേന്ദ്രത്തില്‍ തടഞ്ഞുവെക്കുന്നു
ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്ത് കൊവിഡ് 19 സംശയത്തെ തുടര്‍ന്നും രോഗത്താലും നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തബ് ലീഗ് അംഗങ്ങള്‍ക്കെതിരെ കടുത്ത പൗരാവകാശ ലംഘനം നടക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് 19 ഫലങ്ങള്‍ നെഗറ്റീവായിട്ടും ക്വാറന്റൈന്‍ പിരിഡ് പൂര്‍ത്തീകരിച്ചിട്ടും ഇവരെ വിട്ടയക്കാതായി നിരീക്ഷണ കേന്ദ്രത്തി തടഞ്ഞുവെച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. 3000 ഓളം തബ്ലീഗ് അംഗങ്ങളെയാണ് ഡല്‍ഹിയില്‍ ഇത്തരത്തില്‍ തടഞ്ഞുവെച്ചിരിക്കുന്നത്. എന്തുകൊണ്ട് വിട്ടയക്കുന്നില്ല എന്നതിന് ഒരു വിശദീകരണവും ഇവര്‍ക്ക് നല്‍കിയിട്ടില്ല.
ക്വാറന്റൈന്‍ പൂര്‍ത്തികരിച്ച തബ്ലീഗ് അംഗങ്ങളുടെ കാര്യത്തില്‍ നിര്‍ദ്ദേശങ്ങളും പ്രോട്ടോക്കോളുകളും ആവശ്യപ്പെട്ട് കഴിഞ്ഞ 17, മെയ് മൂന്ന് തീയതികളില്‍ ഡല്‍ഹി ആരോഗ്യവകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ക്വാറന്റൈനിലുള്ള അംഗങ്ങളുടെ കൊവിഡ് ഫലങ്ങള്‍ നെഗറ്റീവ് ആണെന്നും ഇവരെ വിട്ടയക്കുന്നതിന് നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ഒരു പ്രതികരണം ആഭ്യന്തര മന്ത്രാലത്തില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപ്രില്‍ 17ന് അയച്ച കത്തിന്റെ തുടര്‍ച്ചയായി മെയ് മൂന്നിന് ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തില്‍ തബ്ലീഗ് അംഗങ്ങളെ മോചിപ്പിക്കാന്‍ സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയാണെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ നടപടികൊളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ലോക് ഡൗണ്‍ കാരണമാണ് ക്വാറന്റൈന്‍ പൂര്‍ത്തികരിച്ചിട്ടും തബ്ലീഗ് അംഗങ്ങളെ പറഞ്ഞുവിടാന്‍ കഴിയാത്തതെന്നാണ് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറയുന്നത്.



