Connect with us

Covid19

സഊദിയില്‍ കൂട്ടംകൂടുന്നതിന് വിലക്ക്; കടുത്ത നിയന്ത്രണങ്ങളുമായി ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് വ്യാപനം തടയുന്നതിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കൂടിച്ചേരലുകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം. അഞ്ചില്‍ കൂടുതല്‍ ആളുകളും ഒന്നില്‍ കൂടുതല്‍ കുടുംബങ്ങളും ഒത്തുചേരുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് ചുമത്തുക.

മസ്റകള്‍, വീടുകള്‍, ഇസ്തിറാഹകള്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം കുടുംബങ്ങള്‍ ചേര്‍ന്ന് നടത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് 10,000 ഉം ഇസ്തിറാഹകള്‍, മസ്‌റകള്‍, വീടുകള്‍, ഖൈമകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ ഒത്തുകൂടിയാല്‍ 15,000ഉം പാര്‍ട്ടികള്‍, വിവാഹം, അനുശോചനം, പൊതുപരിപാടികള്‍ തുടങ്ങിയവക്ക് ഒത്തുചേര്‍ന്നാല്‍ 30,000ഉം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍, ഇസ്തിറാഹ, മസ്റ എന്നിവിടങ്ങളില്‍ തൊഴിലാളികള്‍ കൂട്ടം കൂടിയാല്‍ 50,000ഉം കച്ചവട സ്ഥാപനങ്ങളില്‍ ജീവനക്കാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ പുറത്തോ അകത്തോ കൂട്ടം കൂടിയാല്‍ ഒരു ലക്ഷവും റിയാല്‍ പിഴ ഈടാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, താമസ സ്ഥലങ്ങളില്‍ ഒരുമിച്ചുകൂടുന്നതിന് പിഴയില്ല. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 911 എന്ന നമ്പറില്‍ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

Latest