മൂവാറ്റുപുഴ സ്വദേശി സഊദിയിലെ ശഖ്റയില്‍ നിര്യാതനായി

Posted on: May 7, 2020 9:34 pm | Last updated: May 7, 2020 at 9:45 pm

റിയാദ് | എറണാകുളം മൂവാറ്റുപുഴ സ്വദേശി കാണിച്ചാട്ടു ബിലാല്‍ (25) സഊദിയിലെ ശഖ്റയില്‍ നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് റിയാദ് കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നാഴ്ച മുമ്പ് ശഖ്‌റയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബിലാലിനെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റിയാദ് കിംഗ് സല്‍മാന്‍ ആശുപ്രതിയിലേക്കു മാറ്റിയത്.

ഒരു വര്‍ഷം മുമ്പാണ് ബിലാല്‍ നാട്ടില്‍ നിന്നും തൊഴില്‍ വിസയില്‍ സഊദിയിലെത്തിയത്. തുടര്‍ ചികിത്സക്കായി നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസിക്കും മുഖ്യമന്ത്രിക്കും അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.