Connect with us

National

ഛത്തിസ്ഗഢിലും വിഷവാതക ചോര്‍ച്ച; ഏഴുപേര്‍ ആശുപത്രിയില്‍

Published

|

Last Updated

റായ്പുര്‍ | ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനു പിന്നാലെ ഛത്തിസ്ഗഡിലും വിഷവാതക ചോര്‍ച്ച. റായ്ഗഡ് ജില്ലയിലാണ് സംഭവം. ലോക്ക് ഡൗണിനിടെ അടച്ചിട്ട പേപ്പര്‍ മില്‍ ദിവസങ്ങള്‍ക്കു ശേഷം തുറന്ന് വൃത്തിയാക്കുന്നതിനിടെ വിഷവാതകം അന്തരീക്ഷത്തിലേക്ക് പടരുകയായിരുന്നു.

വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് കടുത്ത ശാരീരികാസ്വാസ്ഥ്യം നേരിട്ട ഏഴുപേരെ റായ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേര്‍ ഗുരുതരാവസ്ഥയിലാണ്.