Connect with us

Covid19

കൊവിഡ്: രണ്ട് ബി എസ് എഫ് ജവാന്മാര്‍ മരിച്ചു; മുംബൈയിലെ ജയിലില്‍ 40 തടവുപുള്ളികള്‍ക്ക് രോഗബാധ

Published

|

Last Updated

ന്യൂഡല്‍ഹി | അതിര്‍ത്തി രക്ഷാസേന (ബി എസ് എഫ്) യിലെ രണ്ട് ജവാന്മാര്‍ കൊവിഡ് വൈറസ് ബാധിച്ച് മരിച്ചു. ചികിത്സക്കായി ആശുപത്രിയില്‍ പോയപ്പോഴാണ് ജവാന്മാര്‍ക്ക് കൊവിഡ് ബാധിച്ചതെന്നാണ് വിവരം.
സേനയിലെ 41 ജവാന്മാര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ 193 ജവാന്മാര്‍ക്ക് രോഗബാധ കണ്ടെത്തി. രണ്ട് ജവാന്മാര്‍ രോഗമുക്തരായി.

അതിനിടെ, മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ 40 തടവുപുള്ളികള്‍ക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തി. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഒരാള്‍ക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.