പ്രവാസികളുടെ ആഭ്യന്തര യാത്ര; ഒരുക്കങ്ങള്‍ സജ്ജം- മന്ത്രി ശശീന്ദ്രന്‍

Posted on: May 7, 2020 11:01 am | Last updated: May 7, 2020 at 12:46 pm

തിരുവനന്തപുരം | ഗള്‍ഫ് മേഖലയില്‍ നിന്നും സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളില്‍ എത്തുന്ന പ്രവാസികള്‍ക്കുള്ള ആഭ്യന്തര യാത്രാ ക്രമീകരണം പൂര്‍ത്തിയായതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. എല്ലാ വിമാനത്താവളങ്ങളിലും യാത്രക്ക് കെ എസ് ആര്‍ ടി സി ബസ് സജ്ജമാണ്. കാറുകള്‍ ആവശ്യമുള്ളവര്‍ക്ക് ആവശ്യത്തിന് ടാക്‌സികളും ക്രമീകരിച്ചു. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെയും കെ എസ് ആര്‍ ടി സി യുടെയും ഉന്നത ഉദ്ദ്യോഗസ്ഥരെ ക്രമീകരണങ്ങള്‍ കുറ്റമറ്റതാക്കുന്നതിനായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രാദേശിക സമയം വൈകീട്ട് നാലു മണിക്കാണ് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യവിമാനം പുറപ്പെടുക. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം വൈകീട്ട് 5.10നും യാത്രതിരിക്കും. 170 പേരായിരിക്കും ഒരു വിമാനത്തില്‍ ഉണ്ടാവുക. രാത്രി 9.30നും 10.30നും ആയിരിക്കും വിമാനങ്ങള്‍ കേരളത്തിലെത്തുക. വിമാനം ഇറങ്ങിയ ഉടന്‍ ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതുവരെയുള്ള യാത്രാ സൗകര്യമാണ് ഗതാഗത വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തും.