Connect with us

National

ജഡ്ജിമാര്‍ക്കെതിരെ അപവാദ പ്രചാരണം: മൂന്ന് അഭിഭാഷകര്‍ക്ക് സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |അപവാദ പ്രചാരണം നടത്തിയ മൂന്ന് അഭിഭാഷകര്‍ക്ക് സുപ്രീം കോടതി ജയില്‍ ശിക്ഷ വിധിച്ചു.അഭിഭാഷകരായ വിജയ് കുര്‍ള, നിലേഷ് ഓജ, റാഷിദ് ഖാന്‍ എന്നിവര്‍ക്കെതിരേയാണ് സുപ്രീം കോടതിമൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്.

ജസ്റ്റിസുമാരായ ദീപക് ഗുപ്ത ,അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.റോഹിങ്ട്യണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധിക്കെതിരേ അപവാദ പ്രചാരണം നടത്തിയതിനാണ്‌
മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും 2000 രൂപ വീതം പിഴയും ഇവര്‍ക്കെതിരേ കോടതി വിധിച്ചത്.

നേരത്തെ അഭിഭാഷകനായ മാത്യു നെടുമ്പാറക്കെതിരേ ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നടപടിയെടുത്തതിനാണ് അഭിഭാഷകര്‍ അസത്യ പ്രചാരണം നടത്തിയത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം തടവു ശിക്ഷ അനുവദിച്ചാല്‍ മതി.

Latest