Connect with us

Covid19

ലോകത്ത് കൊവിഡ് മരണം 2.57 ലക്ഷം പിന്നിട്ടു; രോഗബാധിതര്‍ 37 ലക്ഷം കവിഞ്ഞു

Published

|

Last Updated

വാഷിംഗ്ടണ്‍ | ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റുള്ള മരണം 2.57 ലക്ഷം പിന്നിട്ടു. ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 37.23 ലക്ഷം കവിഞ്ഞു. അതേസമയം 12.31 ലക്ഷം പേര്‍ രോഗവിമുക്തി നേടി. ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 578 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്‌. 6935 പേര്‍ക്കാണ് പുതിയതായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ ആകെ കൊവിഡ് മരണം 25000 കവിഞ്ഞു

അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 12.37 ലക്ഷമായി. ബ്രിട്ടനില്‍ കഴിഞ്ഞ മൂന്നു ദിവസമായി കുറഞ്ഞു നിന്ന മരണ സംഖ്യ ഇന്ന് വീണ്ടും പഴയ പടിയിലേക്ക് എത്തി.യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്ന രാജ്യമായി ബ്രിട്ടന്‍.
ഇന്ത്യയിലും കഴിഞ്ഞ ദിവസം റെക്കോര്‍ഡ് രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. പല രാജ്യങ്ങളും ലോക്ക്ഡൗണില്‍ ഇളവ് വരുത്തിതുടങ്ങി. ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ച് തുടങ്ങി. അമേരിക്കയില്‍ ലോക്ക്ഡൗണ്‍ ഇളവ് ചെയ്യുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest