രാജ്യത്ത് കൊവിഡ് ബാധിതർ 46,437; ഇന്നലെ മാത്രം 103 പേർക്ക് ജീവൻ നഷ്ടമായി

Posted on: May 5, 2020 1:03 am | Last updated: May 5, 2020 at 9:51 am


ന്യൂഡൽഹി | രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 46,437 ആയി. ഇന്നലെ മാത്രം 3,656 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 32,025 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 1,566 പേർക്കാണ് വൈറസ് ബാധയിൽ ജീവൻ നഷ്ടപ്പെട്ടത്. 103 പേരാണ് ഇന്നലെ മരിച്ചത്. 12,842 പേർ രോഗ മുക്തി നേടിയത്.

ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 14,541 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. 2,465 പേർ രോഗ മുക്തി നേടി. നിലവിൽ 11,493 പേർ ചികിത്സയിലുണ്ട്. 583 പേർ മരിച്ചു. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 1567 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 35 പേർ ഇവിടെ ഇന്നലെ മാത്രം മരിച്ചു.

കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ളത് ഗുജറാത്താണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 376 പുതിയ കൊവിഡ് കേസുകളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,804 ആയി. ഇതുവരെ 1,195 പേർ രോഗമുക്തരായി. 319 പേർക്കാണ് ജീവൻ നഷ്ടമായത്. ഇന്നലെ മാത്രം ഗുജറാത്തിൽ 29 പേർ മരിച്ചു.