Connect with us

Saudi Arabia

കൊവിഡ് ബാധിച്ച് സഊദിയില്‍ ഏഴ് പേര്‍ കൂടി മരിച്ചു; രോഗബാധിതരുടെ എണ്ണം 28000 കവിഞ്ഞു

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് രോഗം ബാധിച്ച് എട്ട് പേര്‍ കൂടി മരിച്ചു. ഇരുപത്തി നാലുമണിക്കൂറിനിടെ 1,645 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 28,656 ആയി ഉയര്‍ന്നുവെന്നും സഊദി ആരോഗ്യ മന്ത്രാലയ വക്താവ് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

342 പേര്‍ കൂടി രോഗമുക്തിനേടിയതോടെ കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം 4,476 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗം ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളില്‍ 23,989 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 143 പേരുടെ നില ഗുരുതരമായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

മരണപെട്ടവരില്‍ ഏറ്റവും കൂടുതല്‍ വിദേശികളാണ്.ജിദ്ദയിലും , മക്കയിലുമാണ് ഏഴ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് .ഇതോടെ മരണ സംഖ്യ 191 ആയി. പുതുതായി രോഗം സ്ഥിതരീകരിച്ചവരില്‍ 87 ശതമാനം പുരുഷന്മാര്‍ , 13 ശതമാനം സ്ത്രീകള്‍ , ഇവരില്‍ 4 ശതമാനം കുട്ടികളും , 3 ശതമാനം വയോജനങ്ങളുമാണ്. രോഗബാധിതരില്‍ 81 ശതമാനം പേര്‍ വിദേശികളും 19 ശതമാനം പേര്‍ സ്വദേശികളുമാണ്

ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നവര്‍ ,ഉയര്‍ന്ന ശരീര താപനില, ശ്വാസതടസ്സം നേരിടുന്നവര്‍ കോവിഡ് രോഗലക്ഷണങ്ങളുടെ ആരംഭം മുതല്‍ മൂന്ന് പ്രധാന നടപടിക്രമങ്ങള്‍ സ്വീകരിക്കണം.ആദ്യ ഘട്ടത്തില്‍ വ്യക്തി വീടിനുള്ളില്‍ സ്വയം കൊറന്റൈനില്‍ കഴിയണം. ഈ സമയത്ത് മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കുകയും ആളുകളുമായി ഇടപഴകുകയോ ചെയ്യരുത്. രണ്ടാം ഘട്ടത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ടോള്‍ ഫ്രീ നമ്പറായ 937 വിളിക്കുകയും രോഗവിവരങ്ങള്‍ മന്ത്രലായത്തെ അറിയിക്കുകയും മൂന്നാം ഘട്ടത്തില്‍ മന്ത്രാലയത്തിന്റെ അപ്പോയിന്റ്‌മെന്റ്” എന്ന ആപ്ലിക്കേഷനിലൂടെ കൊവിഡ് പരിശോധന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു

മക്ക(287), ദമാം (261), ജിദ്ദ (261), ജുബൈല്‍ (217), മദീന(152), അല്‍ഹുഫുഫ് (133), റിയാദ് (131), ബെയ്ഷ് (53), അല്‍ഖോബാര്‍ (26), ത്വാഇഫ് (14), സഫ്‌വ (13), യാമ്പു (9), അല്‍ഖുന്‍ഫുദ (9), അല്‍നുവാരിയ (8), അല്‍ഖുറയ്യാത്ത് (7), അല്‍ മജര്‍ദ (6), റാബിഗ് (6), അല്‍സുല്‍ഫി (5), അല്‍ദിരിയ (5), അല്‍ജാഫര്‍ (4), ദഹ്‌റാന്‍ (4), തബൂക്ക് (4), അറാര്‍ (4), അല്‍ഖര്‍ജ് (4), അല്‍ഖത്തീഫ് (3), ബുറൈദ (3), ഖമിസ് മുഷയ്ത് (1), മഹായില്‍ അസിര്‍ (1), അബ്‌ഖൈഖ് (1), റസ്തനൂറാ (1), ഉനൈസ (1) ), അല്‍റാസ് (1), ഖൈബര്‍ (1), ഖുലൈസ് (1), അല്‍ഈദാബി (1), സബിയ (1), ഹഫര്‍ അല്‍ബാത്തിന്‍ (1), നജ്‌റാന്‍ (1), ഹാഇല്‍ (1), തബര്‍ജല്‍ (1), ഹോത്ത ബനി തമീം (1), ളര്‍മ (1) എന്നിവിടങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്