Connect with us

Covid19

മലയാളികള്‍ക്ക് മടങ്ങാന്‍ കേരളം പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടില്ല: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം |  മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ട്രെയിന്‍ റെയില്‍വേയോട് ഇതുവരെ ആശ്യപ്പെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരതര പിഴവാണ് സര്‍ക്കാര്‍ വരുത്തിയത്. മലയാളികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ മുഴുവന്‍ അവ്യക്തതാണ്. ഉത്തരവ് എളുപ്പം പാലിക്കാന്‍ കഴിയുന്നതല്ല. പ്രായോഗിക പ്രശ്‌നങ്ങള്‍ നോക്കാതെയാണ് പല ഉത്തരവുകളും. ഇത് തിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മാസം ഒരു കോടി മുടക്കി ഹെലികോപ്റ്റര്‍ എടുത്തത് എന്തിനെന്നു ചെന്നിത്തല ചോദിച്ചു.
ഉപദേശകര്‍ക്കും ഭരണപരിഷ്‌കാര കമ്മിഷനും വന്‍തുകയാണ് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ട് മോദിയുടെ മന്‍ കി ബാത്തിന്റെ പതിപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.

 

 

Latest