Connect with us

Covid19

അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്രം മാനുഷിക പരിഗണന നല്‍കണമെന്ന് സംസ്ഥാനങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി |  ലോക്ക് ഡൗണിനിടെ വിവിധ സ്ഥലങ്ങളില്‍ ജോലി പോലും ഇല്ലാതെ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചുകൂടെ ഉത്തരവാദിത്തം കാണിക്കണമെന്ന വിവിധ സംസ്ഥാനങ്ങള്‍. അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങിപോകുന്നതിന് ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനുകള്‍ക്ക് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാണ് ആവശ്യം. സ്‌പെഷ്യല്‍ ട്രെയിനില്‍ കയറുന്ന നിരവധി തൊഴിലാളികള്‍ക്ക് ടിക്കറ്റിനായി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നു. ഇവരില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവര്‍ ആവശ്യപ്പെട്ടു. കേരള സര്‍ക്കാര്‍ നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് ചാര്‍ജ് ഈടാക്കിയില്ലെങ്കില്‍ അത്യാവിശ്യാക്കരല്ലാത്തവരും ഇപ്പോള്‍ യാത്ര തിരിക്കും. ഇത് ഒഴിവാക്കാന്‍ മനപ്പൂര്‍വ്വമാണ് ടിക്കറ്റിന് പണം വാങ്ങുന്നതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.ആവശ്യക്കാരല്ലാത്തവര്‍ തിരികെ പോകാന്‍ ഇറങ്ങിയാല്‍ ആളുകളുടെ കണ്ടെത്തുന്നതും ട്രെയ്‌സ് ചെയ്യുന്നതും പ്രയാസകരമാകും. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സേവനം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് വേണ്ടി മാത്രമാണ്. പൊതുജനത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രോഗികളക്കമുള്ളവരും മാസങ്ങളായി പണിയില്ലാതെ കഴിയുന്നവരും എങ്ങനെ പണം കണ്ടെത്തുമെന്നതിനെക്കുറിച്ച് റെയില്‍വേ ഒരു വിശദീകരണം പറയുന്നുമില്ല.