കെട്ടിടത്തിലേക്ക് കാര്‍ ഇടിച്ചു കയറി; യുവനടനുൾപ്പടെ മൂന്ന് പേര്‍ മരിച്ചു

Posted on: May 3, 2020 11:21 pm | Last updated: May 4, 2020 at 9:47 am

മുവാറ്റുപുഴ | അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് കാര്‍ ഇടിച്ചു കയറി മൂന്ന് പേര്‍ മരിച്ചു. നാലു പേരുടെ നില ഗുരുതരം. വാളകം സ്വദേശികളായ ചലച്ചിത്ര താരം ബേസില്‍ ജോര്‍ജ് (30) നിധിന്‍ (35) അശ്വിന്‍ (29) എന്നിവരാണ് മരിച്ചത്.

രതീഷ് (30), സാഗര്‍ (19) ഇതര സംസ്ഥാനക്കാരായ റമോണ്‍ ഷേഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കാണ് ഗുരുതര പരുക്ക്. കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ രാത്രി ഒമ്പതോടെയായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടനെ നാട്ടുകാരും,ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂവരും മരിച്ചിരുന്നു.