Connect with us

Saudi Arabia

സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ സമൂഹത്തിന് ദിശാബോധം നല്‍കിയ നേതാവ്

Published

|

Last Updated

ദമാം | അഗാധമായ പാണ്ഡിത്യത്തിന്റെയും വിനയത്തിന്റെയും വഴിയില്‍ അനേകായിരം പേര്‍ക്ക് താങ്ങും തണലുമായ വ്യക്തിത്വമായിരുന്നു അന്തരിച്ച കണ്ണൂര്‍ ജില്ലാ സംയുക്ത ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും മാട്ടൂല്‍ മന്‍ശഅ് സ്ഥാപനങ്ങളുടെ ശില്പിയുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളെന്ന് ഐ.സി.എഫ് ഈസ്റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റി ഓണ്‍ലൈനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു .

തന്റെ സേവന വഴി കടന്നു പോയ ഒരോ പ്രദേശത്തും വലിയ വൈജ്ഞാനിക മുന്നേറ്റവും ആത്മീയ പരിവര്‍ത്തനവും സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട് .മാട്ടൂല്‍ പ്രദേശത്തെ മത ഭൗതിക വിദ്യാഭ്യാസത്തിന് തങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിതമായ മന്‍ശഅ് സ്ഥാപനങ്ങള്‍ അതിന് വലിയ ഉദാഹരണം കൂടിയാണ് .

സുന്നീ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വിയോഗം നികത്താവാനാവാത്ത വിടവാണ് .അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു .അത് പോലെ അടുത്ത ദിനങ്ങളില്‍ മരണപ്പെട്ട സാന്ത്വന ജീവകാരുണ്യ സേവനങ്ങളില്‍ കര്‍മ്മനിരതമായ കിഴക്കന്‍ മേഖലയിലെ ആദ്യകാല സംഘാടകന്‍ കൂടിയായ ഐ.സി.എഫ് അബ്‌ഖൈബ് യൂണിറ്റ് പ്രസിഡണ്ട് അബ്ദുസ്സമദ് പാറക്കണ്ടം ,മക്കയില്‍ സാമൂഹ്യ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന ഇപ്പു മുസ്യാര്‍ ,നാട്ടില്‍ വെച്ച് മരണമടഞ്ഞ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ആദ്യകാല മുഫത്തിശ് ചുള്ളിക്കോട് മുഹമ്മദ് മുസല്യാര്‍ ,ഐ.സി.എഫ് അല്‍ബാദിയാ സെക്ടര്‍ െവല്‍ഫയര്‍ പ്രസിഡണ്ടായിരുന്ന കുഞ്ഞി മുഹമ്മദ് സഖാഫി , ഫാറൂഖ് മയ്യനാട്, വാഴമ്പുറം മുഹമ്മദ് മുസ്ലിയാര്‍ (പാലക്കാട്) ഖാലിദ് ബംബ്രാണ (മുംബൈ) എന്നിവരെയും സമ്മേളനം അനുസ്മരിച്ചു .

പ്രസിഡണ്ട് സൈനുദ്ദീന്‍ മുസ്ലിയാര്‍ വാഴവറ്റ അദ്ധ്യക്ഷത വഹിച്ചു . നാഷണല്‍ ദഅവാ പ്രസിഡണ്ട്അബ്ദുലത്തീഫ് അഹ്‌സനി ഉദ്്ഘാടനം ചെയ്തു . നാഷണല്‍ സംഘടനാ കാര്യ പ്രസിഡണ്ട് ബഷീര്‍ ഉള്ളണം അനുസ്മരണ പ്രഭാഷണം നടത്തി

.ഐ സി എഫ് നാഷനല്‍ പ്രസിഡണ്ട് സയ്യിദ് ഹബീബ് അല്‍ ബുഖാരി ,മുഹമ്മദ് കുഞ്ഞി അമാനി എന്നിവര്‍ പ്രര്‍ത്ഥനാ സംഗമത്തിന് നേതൃത്വം നല്‍കി . നിസാര്‍ കാട്ടില്‍, ഉമര്‍ സഖാഫി മൂര്‍ക്കനാട് ,സുബൈര്‍ സഖാഫി,സലീം പാലച്ചിറ ,അശ്‌റഫ് കരുവന്‍ പൊയില്‍ എന്നിവര്‍ സംബന്ധിച്ചു , അന്‍വര്‍ കളറോഡ് സ്വാഗതവും ഹാരിസ് സഖാഫി നന്ദിയും പറഞ്ഞു