Connect with us

Covid19

അന്യ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കല്‍: തലപ്പാടിയില്‍ നൂറ് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍

Published

|

Last Updated

കോഴിക്കോട് | തിങ്കളാഴ്ച മുതല്‍ അന്യ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലേത്തിക്കാനുള്ള നടപടികള്‍ക്കും തുടക്കമാവും. ഇതിന്റെ ഭാഗമായി കാസര്‍കോട് തലപ്പാടി ചെക്ക് പോസ്റ്റില്‍ നൂറ് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. മുത്തങ്ങ ചെക്ക് പോസ്റ്റിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്.

അന്യ സംസ്ഥാനത്ത് നിന്ന് ആളുകളെ കൊണ്ട് വരാന്‍ പോവുന്നവര്‍ പ്രത്യേക പാസെടുക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. “കോവിഡ് 19 ജാഗ്രത” വെബ് പോര്‍ട്ടലില്‍ നിന്നുമാണ് ജില്ലയിലുള്ളവര്‍ എമര്‍ജന്‍സി ട്രാവല്‍ പാസ് എടുക്കേണ്ടതാണ്. ഇതിനുള്ള അപേക്ഷയോടെപ്പം കോവിഡ് രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യേണ്ടതാണ്. ഈ സര്‍ട്ടിഫിക്കറ്റ് ചെക്ക്‌പോസ്റ്റുകളില്‍ കാണിക്കാനായി കൈയ്യില്‍ കരുതണം.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ ആശുപത്രികളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാവുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Latest