Connect with us

Covid19

മധ്യപ്രദേശില്‍ മുസ്ലിം വ്യാപാരികള്‍ക്കെതിരെ വര്‍ഗീയ പോസ്റ്ററുകള്‍

Published

|

Last Updated

ഇന്‍ഡോര്‍ |  ഉത്തര്‍ പ്രദേശില്‍ മുസ്ലിം കച്ചവടക്കാരില്‍ നിന്നും പച്ചക്കറി വാങ്ങരുതെന്ന ബി ജെ പി നേതാവിന്റെ പ്രസ്താവനക്ക് പിന്നാലെ ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലും മുസ്ലിം വ്യാപാരികള്‍ക്കെതിരായ നീക്കം. മുസ്‌ലിം വ്യാപാരികള്‍ ഗ്രാമത്തിേലക്ക് പ്രവേശിക്കാന്‍ പാടില്ല എന്ന് എഴുതിയ പോസ്റ്ററാണ് ഇന്‍ഡോറിന് സമീപത്തെ ചില ഗ്രാമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാവിലെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട ഉടന്‍ പോലീസെത്തി ഇവ നീക്കം ചെയ്തു. ഇന്‍ഡോറിന് സമീപത്തെ ദപാല്‍പൂര്‍ തഹ്‌സിലിലെ പെമല്‍പൂര്‍ ഗ്രാമത്തിലാണ് മുസ്ലിം വ്യാപാരികളെ വിലക്കിയതായി പോസ്റ്ററൊട്ടിച്ചത്. ഗ്രാമവസാകളുടേതെന്ന തരത്തില്‍ ഒപ്പുകളും പോസ്റ്ററിലുണ്ട്.

സംഭവത്തിതക്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തി. ഇത്തരം പോസ്റ്ററുകള്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തിന് വിരുദ്ധമല്ലേയെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ചോദിച്ചു. നമ്മുടെ നിയമപ്രകാരം ക്രിമിനല്‍ കുറ്റമല്ലേ? എന്റെ ചോദ്യങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാനോടും മധ്യപ്രദേശ് പോലീസിനോടുമാണ്. സമൂഹത്തില്‍ ഇത്തരം വിഭജനം ഉണ്ടാക്കുന്നത് രാജ്യത്തിന്റെ താല്‍പ്പര്യത്തിനല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

 

 

Latest