Connect with us

Kerala

തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറി അതിര്‍ത്തി കടത്തിവിട്ടതിനെതിരെ പ്രതിഷേധം

Published

|

Last Updated

നെടുങ്കണ്ടം |  കുമ്മായവുമായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറി പോലീസ് അനധികൃതമായി അതിര്‍ത്തി കടത്തിവിട്ടതായി ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. ഇടുക്കിയിലെ കരുണാപുരത്താണ് സംഭവം. സി പി എം നേതാവിന്റേയും ഗ്രാമപഞ്ചായത്ത് വനിതാ അംഗത്തിന്റേയും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പോലീസ് സ്ഥലത്തെത്തിയതോടെ സംഘര്‍ഷവും കയ്യേറ്റവുമുണ്ടായി. പോലീസ് ജീപ്പിന് മുമ്പില്‍ കിടന്ന് വനിതാ പഞ്ചായത്തംഗം പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗത്തിനും സി പി എം നേതാവിനുമെതിരേ പോലീസ് കേസെടുത്തു.

ഏലത്തോട്ടത്തിലേക്ക് കുമ്മായവുമായി വന്ന ലോറിക്കാണ് ചെക്ക്‌പോസ്റ്റ് കടന്നു പോകാന്‍ പോലീസ് അനധികൃതമായി അനുമതി നല്‍കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ കലക്ടറുടെ പാസുമായാണ് ലോറി എത്തിയതെന്നാണ് പോലീസിന്റെ വാദം.

 

 

---- facebook comment plugin here -----

Latest