Connect with us

Covid19

ഉന്നതോദ്യോഗസ്ഥന്റെ പേഴ്‌സണല്‍ സെക്രട്ടറിക്ക് കൊവിഡ്; ഡല്‍ഹിയിലെ സി ആര്‍ പി എഫ് ആസ്ഥാനം അടച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച ഡല്‍ഹിയിലെ സി ആര്‍ പി എഫ് ആസ്ഥാനം താത്ക്കാലികമായി അടച്ചു. സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേഴ്സണല്‍ സെക്രട്ടറിക്കാണ് അസുഖം ബാധിച്ചത്. ഇന്ന് മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കെട്ടിടത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കില്ല. രോഗം ബാധിച്ചയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കിഴക്കന്‍ ഡല്‍ഹിയിലെ സി ആര്‍ പി എഫ് ക്യാമ്പില്‍ കൊവിഡ് ബാധിച്ച ജവാന്മാരുടെ എണ്ണം 122 ആയി വര്‍ധിച്ചതിനിടെയാണ് പുതിയ സംഭവംകഴിഞ്ഞ ദിവസം 68 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മൊത്തം രോഗികളുടെ എണ്ണം 122 ആയത്. അസം സ്വദേശിയായ ജവാന്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. സി ആര്‍ പി എഫിലെ മൊത്തം കൊവിഡ് രോഗബാധിതരുടെ എണ്ണം പുതിയ കേസ് കൂടി ചേര്‍ത്ത് 126 ആണ്. ഡല്‍ഹി മയൂര്‍ വിഹാറിലുള്ള സി ആര്‍ പി എഫിന്റെ 31ാമത്തെ ബറ്റാലിയനിലാണ് കൊവിഡ് വ്യാപകമായി പടര്‍ന്നത്.

Latest