സഊദിയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് ആലുവ സ്വദേശി മരിച്ചു

Posted on: May 2, 2020 9:18 pm | Last updated: May 2, 2020 at 9:18 pm

അല്‍ഹസ്സ | സഊദിയിലെ അല്‍ ഹസ്സയില്‍ ജോലിക്കിടെ കെട്ടിടണത്തില്‍ നിന്ന് വീണ് ആലുവ സ്വദേശി മരിച്ചു. ആലുവ അമ്പാട്ട് ഹൗസില്‍ ഹമീദിന്റെ മകന്‍ ഷിയാസ് ഹമീദ് എന്ന കുഞ്ഞുമോന്‍ (36) ആണ് മരിച്ചത്.

ഡിഷ് ഫിറ്റ് ചെയ്യുന്നതിനിടെ ഷീറ്റില്‍ ചവിട്ടി കാല്‍വഴുതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ എ സിയില്‍ തലയിടിച്ചതാണ് അപകട കാരണം. വീഴ്ചയില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു
ഭാര്യ:ഫെബിന. മക്കള്‍: ഫര്‍ഹ, ഫാത്വിമ. സഹോദരന്‍; ഷിജാസ് (അല്‍ഹസ്സ).