Connect with us

Covid19

ഏഴ് മെട്രിക് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി യുഎഇ വിമാനം ഇന്ത്യയിലേക്ക്

Published

|

Last Updated

അബൂദബി | കൊവിഡ് വ്യാപനം തടയുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി യുഎഇ ഏഴ് മെട്രിക് ടണ്‍ മെഡിക്കല്‍ സപ്ലൈസ് അടങ്ങിയ വിമാനം ഇന്ത്യയിലേക്ക് അയച്ചു. വൈറസിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ട ഏഴായിരത്തോളം മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ഇത് സഹായകമാകും.

കോവിഡ് 19 മഹാമാരിക്ക് എതിരായ പോരാട്ടത്തിന് കരുത്തേകാന്‍ രാജ്യങ്ങള്‍ക്ക് നിര്‍ണായക പിന്തുണ നല്‍കുന്നതിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ അംബാസഡര്‍ ഡോ. അഹമ്മദ് അബ്ദുള്‍ റഹ്മാന്‍ അല്‍ബന്ന പറഞ്ഞു. വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും പങ്കിട്ട അഗാധമായ സഹോദര്യ ബന്ധത്തിനുള്ള അംഗീകാരമാണ് ഈ സഹായമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് 19 ഒരു ആഗോള ആഗോള ആശങ്കയായി മാറിയിരിക്കുകയാണ്. വൈറസിനെ പ്രതിരോധിക്കാനുള്ള മറ്റ് രാജ്യങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ, 34 രാജ്യങ്ങളിലേക്കായി യുഎഇ 348 മെട്രിക് ടണ്ണിലധികം സഹായം നല്‍കിയതായും അംബാസഡര്‍ വ്യക്തമാക്കി.

Latest