ളിയാഉൽ മുസ്തഫ: ആഴമുള്ള വിജ്ഞാനവും ജീവിത സൂക്ഷ്മതയും നിറഞ്ഞ വ്യക്തിത്വം-കാന്തപുരം

Posted on: May 2, 2020 5:49 pm | Last updated: May 2, 2020 at 5:49 pm

കോഴിക്കോട് | ഇന്ന് വഫാത്തായ സമസ്‌ത കേന്ദ്ര മുശാവറ അംഗം ളിയാഉൽ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ ആഴമുള്ള വിജ്ഞാനവും ജീവിത സൂക്ഷ്മതയും നിറഞ്ഞ വ്യക്തിത്വമായിരുന്നുവെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.

താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരിയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു. മാട്ടൂൽ മൻശഅ് സ്ഥാപന സമുച്ഛയത്തെ ഉത്തരകേളത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാക്കി അദ്ദേഹം മാറ്റിയെടുത്തു-കാന്തപുരം അനുസ്മരിച്ചു.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ തന്റെ ദർസ് ഓൺലൈനിൽ ആക്കിയപ്പോൾ എല്ലാ ദിവസവും അത് കേൾക്കാൻ തങ്ങൾ ഇരിക്കാറുണ്ടായിരുന്നു. എപ്പോഴും ഇൽമുമായി വ്യവഹരിക്കുന്നതിൽ ആനന്ദം കണ്ടെത്തിയവരായിരുന്നു അദ്ദേഹം-കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.