കൊവിഡ് ബാധിച്ച്  മൂർക്കനാട് സ്വദേശി അബൂദബിയിൽ മരിച്ചു

Posted on: May 2, 2020 5:31 pm | Last updated: May 2, 2020 at 5:31 pm

അബുദാബി  | കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം മൂർക്കനാട് പൊട്ടിക്കുഴി പറമ്പിൽ മൊയ്തീന്റെ മകൻ മുസ്തഫ(49) അബുദാബിയിൽ നിര്യാതനായി. മാതാവ്: ഉമ്മുകുൽസു. ഭാര്യ: ആരിഫ. മക്കൾ: ആശിഫ, അൻസാഫ്. മരുമകൻ: സക്കീർ പൈങ്കണ്ണൂർ. 25 വർഷത്തോളമായി മുസ്വഫയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയാണ്. നാട്ടിൽ അവധിയിലെത്തിയ മുസ്തഫ കഴിഞ്ഞ സെപ്റ്റമ്പറിലാണ് വീണ്ടും അബൂദബിയിൽ എത്തിയത്. അബുദാബി ശക്തി തിയ്യറ്റേഴ്സിൻ്റെ സജീവ പ്രവർത്തകനായിരുന്നു. അബുദാബി ശൈഖ് ശക്ബൂത്ത് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി അബുദാബി ബനിയാസ് ഖബർ സ്ഥാനിയിൽ മറവ് ചെയ്യും.