മഹാരാഷ്ട്രയില്‍ നിന്ന് യു പിയിലെത്തിച്ച അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ്

Posted on: May 2, 2020 3:53 pm | Last updated: May 2, 2020 at 6:04 pm

ലഖ്‌നോ |  കേന്ദ്രത്തിന്റെ അനുമതി ലഭിച്ച ഉടന്‍ മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുവന്ന അതിഥി തൊഴിലാളികളില്‍ ഏഴ് പേര്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. എല്ലാ സംസ്ഥാന സര്‍ക്കാറുകളും സ്വന്തം നാട്ടുകാരെ തിരികെ എത്തിക്കാനുള്ള ശ്രമം തുടങ്ങിയ സാഹചര്യത്തില്‍ ഏറെ ആശങ്ക ഏറ്റുന്ന വര്‍ത്തയാണ് യു പിയില്‍ നിന്നുണ്ടാത്. കേന്ദ്ര അനുമതിക്ക് തൊട്ടുപിന്നാലെ കിഴക്കന്‍ യു പിയിലെ ബസ്തി ജില്ലയിലുള്ള ഇവര്‍ ഈ ആഴ്ച്ച ആദ്യമാണ് തിരിച്ചെത്തിയത്. ക്വാറന്റയിനില്‍ പാര്‍പ്പിച്ചിച്ച രോഗികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി ക്വാറന്റയിനില്‍ പാര്‍പ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. യു പിയിലേക്ക് മടങ്ങിയതിന് ശേഷം കൊവിഡ് പോസിറ്റീവായ അതിഥി തൊഴിലാളികളുടെ ഏറ്റവും വലിയ ക്ലസ്റ്ററാണിത്.