തിരക്ക് നിയന്ത്രിക്കാനാകില്ല;മദ്യശാലകള്‍ തല്‍ക്കാലം തുറക്കേണ്ടെന്ന് തീരുമാനം

Posted on: May 2, 2020 1:13 pm | Last updated: May 2, 2020 at 3:42 pm

തിരുവനന്തപുരം | സംസ്ഥാനത്തെ മദ്യശാലകള്‍ തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മദ്യശാലകള്‍ തുറന്നാല്‍ അനിയന്ത്രിത തിരക്കുണ്ടാകുമെന്നും രോഗവ്യാപനം ഉണ്ടാകുമെന്ന വിലയിരുത്തലിലാണിത്.

മദ്യശാലകള്‍ തുറക്കാന്‍ ഇന്നലെ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ലോക്ഡൗണിനുശേഷം ബവ്‌റിജസ് ഷോപ്പുകളും വെയര്‍ഹൗസുകളും തുറക്കാന്‍ ബവ്‌റിജസ് കോര്‍പ്പറേഷനും തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഔട്ട്‌ലറ്റുകളില്‍ മദ്യം വാങ്ങാനെത്തുന്നവരെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചശേഷമേ കടത്തിവിടൂ എന്ന് ബവ്‌റിജസ് എംഡിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.ചിലയിടങ്ങളില്‍ ഇന്ന് ശുചീകരണ പ്രവര്‍ത്തികളും നടന്നിരുന്നു.