Connect with us

Covid19

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 71 പേര്‍; മരണ സംഖ്യ 1218 ആയി ഉയര്‍ന്നു

Published

|

Last Updated

ന്യൂഡല്‍ഹി  |രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2293 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസത്തിനിടെ രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 37,336 ആയി. 1218 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്.

ഇന്ത്യയില്‍ ഇപ്പോള്‍ 26,167 പേരാണ് ചികിത്സയിലുള്ളത്. 9950 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ 11,506 ആയി. 485 പേര്‍ മരിച്ചു. 1879 പേര്‍ രോഗമുക്തരായി. ഗുജറാത്ത് (4721), ഡല്‍ഹി (3738), ആന്ധ്രാപ്രദേശ് (1463), മധ്യപ്രദേശ് (2719), രാജസ്ഥാന്‍ (2666), തമിഴ്‌നാട് (2526), തെലങ്കാനാ(1039), ഉത്തര്‍പ്രദേശ് (2328) എന്നിവടങ്ങളാണ് ആയിരത്തിലേറേ രോഗികള്‍ ഉള്ള മറ്റു സംസ്ഥാനങ്ങള്‍.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ രാജ്യവ്യാപകമായി മേയ് 17 വരെ നീട്ടിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest