Connect with us

Covid19

ഇളവുകള്‍ക്കിടയിലും രാജ്യവ്യാപകമായി ഈ നിയന്ത്രണങ്ങള്‍ തുടരും

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. രാജ്യത്തെ ജില്ലകളെ മൂന്ന് സോണുകളായി തിരിച്ച് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍.

ഗ്രീന്‍, ഓറഞ്ച് , റെഡ് എന്നിങ്ങനെ സോണികളായി തിരിച്ചാണ് നിയന്ത്രണവും ഇളവുകളും. അതേ സമയം എല്ലാ സോണുകളിലും രാജ്യവ്യാപകമായി ചില നിയന്ത്രണങ്ങള്‍ മെയ് 17 വരെ നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഗ്രീണ്‍,ഓറഞ്ച്,റെഡ് സോണുകളില്‍ ബാധകമായ നിയന്ത്രണങ്ങള്‍ ഇവയാണ്:

എല്ലാ ആഭ്യന്തരഅന്താരാഷ്ട്ര വിമാന സര്‍വീസുകളും നിരോധിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോട് കൂടി എയര്‍ ആംബുലന്‍സ്, മറ്റു മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള വിമാനസര്‍വീസുകള്‍ എന്നിവക്ക് ഇളവ്.
സുരക്ഷാ ആവശ്യങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയുമല്ലാത്ത എല്ലാ ട്രെയിന്‍ യാത്രകള്‍ക്കും വിലക്ക്.
അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ക്ക് വിലക്ക്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയുണ്ടെങ്കില്‍ ആവാം.
മെട്രോ റെയില്‍ സര്‍വീസുകള്‍ക്ക് വിലക്ക്
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കോ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ അല്ലാതെയുള്ള വ്യക്തികളുടെ അന്തര്‍സംസ്ഥാന യാത്രക്ക് നിരോധനം.

സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രെയിനിങ്‌കോച്ചിങ് സെന്ററുകള്‍ തുടങ്ങിയവയെല്ലാം അടച്ചിടണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അനുമതി.
സിനിമാ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്‌കുകള്‍, സ്വിമ്മിങ്പൂള്‍, വിനോദ പാര്‍ക്കുകള്‍, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, അസംബ്ലി ഹാള്‍, തുടങ്ങിയ സ്ഥലങ്ങള്‍ അടച്ചിടണം.
എല്ലാ സാമൂഹിക/കായിക/ വിനോദ/ പഠന/ സാംസ്‌കാരിക/ മത ചടങ്ങുകള്‍ക്കും നിരോധനം.
പൊതുജനം കൂടുന്ന എല്ല മതസ്ഥാപനങ്ങളും സ്ഥലങ്ങളും അടച്ചിടണം.

അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴുമണി മുതല്‍ രാവിലെ ഏഴുമണി വരെ പുറത്തിറങ്ങരുത്
65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ഗുരുതരരോഗങ്ങളുള്ളവര്‍,10 വയസ്സിന് താഴെയുള്ളവര്‍ എന്നീ വിഭാഗക്കാര്‍ ആശുപത്രി ആവശ്യങ്ങള്‍ പോലെയുള്ള അടിയന്തരകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. നിര്‍ദേശം എല്ലാ സോണുകള്‍ക്കും ബാധകം.

Latest