Connect with us

National

വിദ്യാര്‍ഥികളോട് വീടുകളിലേക്ക് മടങ്ങണമെന്ന് ജാമിയ മിലിയ സര്‍വകലാശാല

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക്ഡൗണിനെ തുടര്‍ന്നു ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ഥികളോട് വീടുകളിലേക്ക് മടങ്ങണമെന്ന് ജാമിയ മിലിയ സര്‍വകലാശാല. ആഭ്യന്തരമന്ത്രാലയം ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് സര്‍വകലാശാല വിദ്യാര്‍ഥികളോടു വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കിയത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല അടച്ചിട്ടിരിക്കുകയാണ്. ക്ലാസുകള്‍ ആഗസ്റ്റില്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Latest