Connect with us

Saudi Arabia

സഊദിയിൽ കൊവിഡ് പരിശോധനക്കായി ഡ്രോണും 

Published

|

Last Updated

അൽജൗഫ് | അൽ-ജൗഫ് മുനിസിപ്പാലിറ്റി, കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയുമായി സഹകരിച്ച് കൊറോണ വൈറസിന്റെ വ്യാപനം  തടയുന്നതിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി.

തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ, പച്ചക്കറി വിപണന കേന്ദ്രം, സകാക്കയിലെ കന്നുകാലി വിപണി എന്നിവിടങ്ങളിലാണ് എയർ തെർമൽ സ്കാനിംഗ് സാങ്കേതികവിദ്യയിലൂടെ നിരീക്ഷിച്ചത്.  ആധുനികവും മൾട്ടിസ്പെക്ട്രൽ തെർമൽ ക്യാമറകളും ഉൾക്കൊള്ളുന്ന ഡ്രോൺ ഉപയോഗിച്ചാണ്  പരിശോധന നടത്തിയത്. ലേബർ ക്യാമ്പുകളിലെ തൊഴിലാളികളെ ഒരു പ്രദേശത്ത് ഒരുമിച്ച് കൂട്ടിയ ശേഷം ശരീരോഷ്മാവാണ് പരിശോധിച്ചത്. ശരീരോഷ്മാവ് കൂടുതലായുള്ളവരുടെ സാമ്പിളുകൾ ശേഖരിക്കാൻ ഇത് വഴി സാധിക്കുമെന്നതാണ് ഡ്രോൺ പരിശോധനയുടെ പ്രത്യേകത.