കൊവിഡ് ചികിത്സയിലിരുന്ന തിരൂര്‍ സ്വദേശി അബുദാബിയില്‍ മരിച്ചു

Posted on: May 1, 2020 9:27 pm | Last updated: May 1, 2020 at 9:27 pm

അബുദാബി | കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു.  തിരൂര്‍ മുത്തൂര്‍ സ്വദേശി പാലപ്പെട്ടി മുസ്തഫ (62) ആണ് മരിച്ചത്.

അബൂദാബിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മയ്യിത്ത് ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഭാര്യ: റംല. മക്കള്‍: അനീഷ, റംസിസ്. സഹോദരങ്ങള്‍: ഷംസുദ്ധീന്‍, ബഷീര്‍, പരേതനായ അബ്ദുസ്സലാം, സുഹറ, സഫിയ.