Kerala
അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് ട്രെയിന്‍ ഓടും; ആദ്യ യാത്ര ഒഡീഷയിലേക്ക്
എറണാകുളം | അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ ആലുവയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. ഒഡീഷയിലെ തൊഴിലാളികള്‍ക്ക് മടങ്ങാന്‍ ഭുവനേശ്വര്‍ വരെയാണ് ട്രെയിന്‍. ഇന്ന് വൈകീട്ടാണ് ട്രെയിന്‍ പുറപ്പെടുക.അതിഥി തൊഴിലാളികള്‍ക്കായി തിരുവനന്തപുരം, കോഴിക്കോട് സ്‌റ്റേഷനുകളില്‍നിന്നും സര്‍വീസ് ആരംഭിക്കുന്നതും പരിഗണനയിലുണ്ട്.
1200 തൊഴിലാളികളെയാവും ഇന്ന് തിരിച്ചയക്കുക. തൊഴിലാളികള്‍ക്ക് മാസ്‌ക് ഉള്‍പ്പെടെ നല്‍കി ശാരീരക അകലം പാലിച്ചാവും ട്രെയിനില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുക.
ആലുവ, പെരുമ്പാവൂര്‍ മേഖലകളിലെ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികളെയാവും ആദ്യഘട്ടത്തില്‍ തിരിച്ചയക്കുക. ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് യാത്ര ട്രെയിന്‍ പുറപ്പെടുന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി







