Connect with us

National

കൊവിഡ്: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 1,993 കേസുകള്‍;73 മരണവും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,993 കൊവിഡ് കേസുകളും 73 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയതിരിക്കുന്നത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 35,043 ആയി. മരണസംഖ്യ 1,147 ആയി ഉയര്‍ന്നു. ഇതുവരെ 8,889 പേര്‍ക്കു രോഗം ഭേദമായി. രോഗം ഭേദമാകുന്നവരുടെ ശതമാനം 13ല്‍നിന്ന് 25.36 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 3.4 ദിവസത്തില്‍നിന്ന് 11 ദിവസമായ മാറിയതും നല്ല സൂചനകളാണ് നല്‍കുന്നതെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.

രാജ്യത്താകെ 130 റെഡ്‌സോണുകളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. 319 ജില്ലകള്‍ ഗ്രീന്‍ സോണിലും 284 ജില്ലകള്‍ ഓറഞ്ച് സോണിലുമാണ്. ഇന്നലെത്ത കണക്കനുസരിച്ച് ആകെ രോഗികളില്‍ 10,498 പേരും മഹാരാഷ്ട്രയിലാണ്. ഗുജറാത്ത് (4082), ഡല്‍ഹി (3439), രാജസ്ഥാന്‍ (2438), മധ്യപ്രദേശ് (2660), തമിഴ്‌നാട് (2323), ഉത്തര്‍പ്രദേശ് (2203), ആന്ധ്ര (1403), തെലങ്കാന(1012) എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം 1000 കടന്നു.

Latest