Connect with us

National

ഇന്ന് ലോക തൊഴിലാളി ദിനം: ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് 7.2 കോടി ജനങ്ങള്‍ക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വൈറസ് തീര്‍ത്ത ആശങ്കക്കിടെയാണ് ഈ വര്‍ഷത്തെ സാര്‍വദേശീയ തൊഴില്‍ ദിനം കടന്നു പോകുന്നത്. ലോക്ക്ഡൗണ്‍ ഇനിയും നീണ്ടുനിന്നാല്‍ ഇന്ത്യയില്‍ ഇനി പട്ടിണി മരണങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നുണ്ട്.
ലോക്ക്ഡൗണില്‍ രാജ്യത്ത് 7.2 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. പുതിയ സാഹചര്യത്തില്‍ തൊഴില്‍ മേഖല പൂര്‍വ്വ സ്ഥിതിയിലെത്താന്‍ ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണ് സെന്റര്‍ ഫോര്‍ മോനിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ട്.

മാര്‍ച്ച് 22 ന് അവസാനിച്ച ആഴ്ചയില്‍ 42.6 ശതമാനമായിരുന്നു രാജ്യത്തെ തൊഴില്‍ പങ്കാളിത്തം. ഇപ്പോളത് 35.4 ശതമാനമായിരിക്കുന്നുവെന്നാണ് തൊഴില്‍ ലഭ്യതയെ കുറിച്ച് പഠിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്റി ഗ് ഇന്ത്യന്‍ ഇക്കോണമിയുടെ വിലയിരുത്തല്‍. 720 ലക്ഷം ആളുകള്‍ക്ക് ഇതിനോടകം തൊഴില്‍ നഷ്ടമായിക്കഴിഞ്ഞു. ലോക്ക്ഡൗണ്‍ കാലയളവില്‍ തൊഴിലില്ലായ്മ 21നും 26 ശതമാനത്തിലും ഇടയിലായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എട്ടര കോടി ആളുകള്‍ തൊഴലിനായി അലയുന്നുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Latest