Covid19
സഊദിയില്‍ 1,351പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 22,000 കവിഞ്ഞു

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ 1,351 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിക്കുകയും അഞ്ച് പേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 83 ശതമാനം പേര്‍ വിദേശികളാണ്. ഏറ്റവും കൂടുതല്‍ രോഗബാധ കണ്ടെത്തിയത് മക്ക, മദീന, റിയാദ്, ദമാം, എന്നിവിടങ്ങളിലാണ്. കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മക്കയിലും (69) മദീനയിലുമാണ് (32). മക്കയില്‍ രോഗ വ്യാപനം വര്‍ധിച്ചതോടെ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരുകയാണ്. സഊദിയിലെ മറ്റ് പ്രദേശങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ താത്ക്കാലിക ഇളവ് നല്‍കിയിട്ടുണ്ട്.
വൈറസ് ബാധിച്ച് റിയാദിലും ജിദ്ദയിലും അഞ്ച് പേരാണ് മരിച്ചത്. ഇവരില്‍ രണ്ട് പേര്‍ സ്വദേശികളും മൂന്ന് പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 162 ഉം രോഗബാധിതരുടെ എണ്ണം 22,753 ഉം ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 3,163 പേര്‍ രോഗമുക്തരായിട്ടുണ്ട്. ചികിത്സയിലുള്ള 19,428 പേരില്‍ 123 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കൂടുതല്‍ രോഗബാധിതര്‍ കണ്ടെത്തുന്നതിനായി ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ഫീല്‍ഡ് പരിശോധന തുടരുമെന്നും വക്താവ് പറഞ്ഞു.
രോഗബാധിതര്‍: റിയാദ് (440), മക്ക (392), ജിദ്ദ (120), മദീന (119), ദമാം (110), ജുബൈല്‍ (35), അല്‍-ഹുഫൂഫ് (29), ഖത്തീഫ് (23), ത്വാഇഫ് (17), അല്‍-സുല്‍ഫി (13), ബുറൈദ (11), ഖുലൈസ് (8), അല്‍-ഖോബാര്‍ (7), തബൂക് (4), റാസ് തനുര (3), അല്‍ മുസാഹ്മിയ (3), അല്‍ ജാഫര്‍ (2), ഹാഇല്‍ (2), ഖമീസ്മു-ഷയ്ത് (1), ദഹ്റാന്‍ (1), ഉംലൂജ് (1), ഹഫര്‍ അല്‍-ബാത്തിന്‍ (1), അല്‍-ഖുന്‍ഫുദ (1), അല്‍-ഖുറയ്യാത്ത്, (1), റഹ്ഫ (1), വാദി അല്‍ ദവാസീര്‍ (1), സാജിര്‍ (1).