Kerala
നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രകടനം

മലപ്പുറം | ലോക്ക്ഡൗണ്‍ ലംഘിച്ച് മലപ്പുറം ചട്ടിപ്പറമ്പില്‍ അതിഥി തൊഴിലാളികളുടെ പ്രകടനം. നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് നൂറോളം തൊഴിലാളികളാണ് പ്രകടനം നടത്തിയത്. പോലീസെത്തി ലാത്തിവീശി ഇവരെ ക്യാമ്പിലേക്ക മടക്കി അയക്കുകയായിരുന്നു. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് പോലീസ് ക്യാംപ് ചെയ്യുകയാണ്. നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടില്ലെന്നും അതിഥി തൊഴിലാളികള്‍ പറഞ്ഞു.
അതേസമയം ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍, തുടങ്ങി കൊവിഡ് ലക്ഷണങ്ങളില്ലാത്തവര്‍ത്ത് സ്വദേശത്തേക്ക് മടങ്ങാമെന്ന് കേന്ദ്ര ഉത്തരവ് പുറത്ത് വന്നിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അഞ്ചാഴ്ച്ചക്ക് ശേഷമാണ് കേന്ദ്രം ഉത്തരവ് പുറത്തിറക്കിയത്.