Connect with us

Covid19

നാട്ടിലേക്ക് ഇപ്പോള്‍ മടങ്ങുന്നില്ലെന്ന് ഇന്ത്യയില്‍ കുടുങ്ങിയ അമേരിക്കന്‍ പൗരന്‍മാര്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് മൂലം പതിനായിരങ്ങള്‍ മരിച്ച് വീഴുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം ഇന്ത്യയില്‍ കുടുങ്ങിയ അമേരിക്കന്‍ പൗരന്‍മാര്‍ താത്കാലികമായി വേണ്ടെന്നുവെച്ചു. അമേരിക്കയിലേക്ക് മടങ്ങുന്നതിനായി എയര്‍ലിഫ്റ്റിനായി അപേക്ഷ നല്‍കിയ ഒട്ടേറെ പേര്‍ ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ താത്കാലികമായി തങ്ങാന്‍ ആഗ്രഹിക്കുന്നതായി യു എസ് വിദേശകാര്യ മന്ത്രാലയം പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ലാന്‍ ബ്രൗണ്‍ ലീ പറഞ്ഞു.

വിദേശകാര്യമന്ത്രാലയം സജ്ജീകരിച്ച വിമാനങ്ങളില്‍ സീറ്റ് ബുക്കു ചെയ്യാനുള്ള അറിയിപ്പുകളോട്, നേരത്തേ എയര്‍ലിഫ്റ്റിനായി രജിസ്റ്റര്‍ ചെയ്തിരുന്നവര്‍ പ്രതികരിക്കുന്നില്ല. രണ്ടാഴ്ചമുമ്പുവരെ നാട്ടിലേക്കു തിരിച്ചെത്താന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നവരാണിവര്‍. എന്നാല്‍, ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ബ്രൗണ്‍ ലീ പറഞ്ഞു.

അമേരിക്കയില്‍ ഇതിനകം പത്ത് ലക്ഷത്തിന് മുകളില്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതില്‍ യു എസ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് വിമര്‍ശനം ശക്തമാണ്. പ്രസിഡന്റ് ട്രംപിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കൂടാതെ ഓരോ ദിവസം ആയിരങ്ങള്‍ മരിച്ച് വീഴുന്നു. ഈ സാഹചര്യത്തിലാകാം അമേരിക്കന്‍ പൗരന്‍മാര്‍ നാട്ടിലേക്ക് മടങ്ങുന്നത് താത്കാലികമായി ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.

 

 

---- facebook comment plugin here -----

Latest