Connect with us

Covid19

കുരങ്ങുപനി വയനാട്ടില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി

Published

|

Last Updated

കല്‍പ്പറ്റ |  നാല് പേര്‍ കുരുങ്ങുപനി ബാധിച്ച് മരിച്ച വയനാട്ടില്‍ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തിയതായി കലക്ടര്‍ അദീല അബ്ദുല്ല. തിരുനെല്ലി പഞ്ചായത്തില്‍ പനിബാധിത മേഖലയിലുള്ളവര്‍ കാട്ടിനുളളിലേക്ക് പോകുന്നത് കര്‍ശനമായി വിലക്കി. ബത്തേരിയില്‍ വൈറോളജി ലാബ് പ്രവര്‍ത്തനമാരംഭിക്കുന്നതിനായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അനുമതി തേടി. മാനന്തവാടി സബ്കലക്ടറുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം തുറക്കുമെന്നും കലക്ടര്‍ അറിയിച്ചു.

വിറകിനായും കാലികളെ മേയ്ക്കാനും കാട്ടിനകത്തേക്ക് പോകാന്‍ രോഗബാധിത മേഖലിയിലുള്ളവരെ അനുവദിക്കില്ല. പകരം പ്രദേശത്തെ ആദിവാസി കോളനികളില്‍ വിറകും ഭക്ഷണവും മൃഗങ്ങള്‍ക്ക് കാലിത്തീറ്റയുമടക്കം എത്തിച്ചു നല്‍കും.

സുല്‍ത്താന്‍ ബത്തേരിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന വൈറോളജി ലാബ് സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങാനാണ് ആലോചന. ഇതിനായി ഐ സി എം ആറിന്റെ അനുമതി തേടി. അനുമതി ലഭിച്ചാല്‍ ജില്ലയില്‍ രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ ഇവിടെ പരിശോധിച്ച് വേഗത്തില്‍ രോഗം സ്ഥിരീകരിക്കാനാകുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest