Connect with us

Covid19

'തുപ്പല്ലേ തോറ്റു പോകും'; ബ്രേക്ക് ദ ചെയിന്‍ ബോധവത്ക്കരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നു

Published

|

Last Updated

തിരുവനന്തപുരം | “തുപ്പല്ലേ തോറ്റു പോകും” എന്ന ശീര്‍ഷകത്തില്‍ ബ്രേക്ക് ദ ചെയിന്‍ ബോധവത്ക്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെയുള്ള ആരോഗ്യ നിര്‍ദേശങ്ങള്‍ തന്നെയാണ് കര്‍ശനമായി നടപ്പിലാക്കുക.

സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, മാസ്‌ക്ക് കൊണ്ട് മുഖം മറയ്ക്കുക, ശാരീരിക അകലം പാലിക്കുക, മാസ്‌ക് ഉള്‍പ്പെടെ ഉപയോഗിച്ച വസ്തുക്കള്‍ വലിച്ചെറിയാതിരിക്കുക, യാത്രകള്‍ പരമാവധി ഒഴിവാക്കുക, വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീടുവിട്ട് പുറത്തിറങ്ങാതിരിക്കുക, കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, വായ, മൂക്ക് എന്നിവിടങ്ങളില്‍ തൊടാതിരിക്കുക, പൊതു സ്ഥലങ്ങളില്‍ തുപ്പാതിരിക്കുക, പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക, ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിച്ച് മൂക്കും വായയും അടച്ചുപിടിക്കുക എന്നിവയ്ക്കാണ് കാമ്പയിനില്‍ പ്രാധാന്യം നല്‍കുക.

Latest