Connect with us

Covid19

വണ്ടിപ്പെരിയാറും അജാനൂരും കൂടി ഹോട്ട് സ്‌പോട്ടില്‍; ആകെ 102

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് രണ്ട് പഞ്ചായത്തുകളെ കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍, കാസര്‍കോട്ടെ അജാനൂര്‍ എന്നിവയെയാണ് പുതിയ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ളത്.

ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 102 ആയി. ഇവയില്‍ 28 എണ്ണം കണ്ണൂരിലാണ്. ഇടുക്കിയില്‍ 15 എണ്ണമുണ്ട്.