Connect with us

Kerala

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; സംസ്ഥാന സര്‍ക്കാറിന് കത്തയച്ച് ഹൈക്കോടതി

Published

|

Last Updated

കൊച്ചി | ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും ശമ്പളം പിടിക്കരുതെന്ന് ഉത്തരവിട്ട് െൈഹക്കോടതി. അങ്ങനെ ചെയ്യുന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധിച്ചു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാറിന് ഹൈക്കോടതി കത്ത് നല്‍കി. ധനവകുപ്പ് സെക്രട്ടറിക്കാണ് ഹൈക്കോടതി രജിസ്ട്രാര്‍ രണ്ടു പേജ് വരുന്ന കത്തയച്ചിട്ടുള്ളത്. ഏപ്രില്‍ മുതല്‍ അഞ്ചു മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്പളം മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതുമായി ബന്ധപ്പെട്ടാണ് കത്ത്.

ജഡ്ജിമാര്‍ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്നവരാണ്. ആര്‍ട്ടിക്കിള്‍ 221 അനുസരിച്ച് പാര്‍ലിമെന്റാണ് ജഡ്ജിമാരെ നിയമിക്കുന്നത്. അതിനാല്‍ത്തന്നെ സംസ്ഥാന സര്‍ക്കാറിന് ജഡ്ജിമാരില്‍ നിന്ന് ശമ്പളം പിടിക്കാനുള്ള അവകാശമോ അധികാരമോ ഇല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഹൈക്കോടതിയിലെ മറ്റു ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് കത്തില്‍ പരാമര്‍ശമില്ല.

നേരത്തേ, ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് കോടതി താത്ക്കാലിക സ്റ്റേ പുറപ്പെടുവിച്ചിരുന്നു. പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍, സാലറി കട്ടിനായി ഓര്‍ഡിനന്‍സിറക്കാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.

Latest