Connect with us

Kerala

ചാല കമ്പോളത്തില്‍ വീണ്ടും നിയന്ത്രണം; മെയ് മൂന്ന് വരെ കടകള്‍ അടച്ചിടും

Published

|

Last Updated

തിരുവനന്തപുരം |  ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ഭാഗീകമായി തുറന്ന ചാല കമ്പോളത്തില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. അടുത്തമാസം മൂന്ന് വരെ മാര്‍ക്കറ്റ് അടച്ചിടു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബലറാം കുമാര്‍ ഉപാധ്യായ വിളിച്ചു ചേര്‍ത്ത വ്യാപാര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.

സര്‍ക്കാര്‍ കടകള്‍ തുറക്കാന്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും, അപ്രകാരം തുറക്കുന്ന കടകള്‍ തറക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാനും കടകള്‍ അടക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കുന്നതും ആശയക്കുഴപ്പങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

തിരക്കേറിയ ചാല കമ്പോളത്തില്‍ മറ്റു മാര്‍ഗങ്ങള്‍ അനുശാസിക്കുന്നത് പ്രായോഗികമല്ല എന്ന നിഗമനത്തിലാണ് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ മെയ് മൂന്ന് വരെ അടച്ചിടുവാന്‍ ധാരണയായത്. ചാലയിലെയും പരിസര പ്രദേശങ്ങളിലേയും വിവിധ യൂണിറ്റുകളുടെ ഓരോ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

 

 

---- facebook comment plugin here -----

Latest