Connect with us

Covid19

15 ദിവസംകൊണ്ട് കാല്‍നടയായി സഞ്ചരിച്ചത് 1400 കിലോമീറ്റര്‍; നാട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മരണം

Published

|

Last Updated

ലഖ്‌നോ |  ലോക്ക്ഡൗണിനിടെ 15 ദിവസമെടുത്ത് 1400
കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലെത്തിയ യുവാവ് മരണപ്പെട്ടു. ഇന്‍സാഫ് അലി എന്ന 35കാരനാണ് നിരീക്ഷണ കേന്ദ്രത്തിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചത്. ക്ഷീണവും നിര്‍ജലീകരണവും കാരണമാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.

മുംബൈയിലെ വാസെയിലായിരുന്നു ഇന്‍സാഫ് ജോലി ചെയ്തിരുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലിയു താമസ സൗകര്യവും ഇല്ലാതായ ഇന്‍സാഫ്് നാട്ടിലേക്ക് കാല്‍നടയായി യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഒടുവില്‍ 15 ദിവസംകൊണ്ട് ലക്ഷ്യം പൂര്‍ത്തിയാക്കി ജന്മദേശത്ത് എത്തി. യു പി ശ്രാവഷ്ഠിയിലെ വീട്ടിലെത്തിയ ഇന്‍സാഫിനെ ഉടന്‍ പോലീസെത്തി കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ അല്‍പ്പസമയത്തിനകം ഇന്‍സാഫ് മരണപ്പെടുകയായിരുന്നു.

നിരീക്ഷണത്തില്‍ ഭക്ഷണവും മറ്റും നല്‍കി ഇന്‍സാഫിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ പെട്ടെന്ന് വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായോതോടെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.