Connect with us

Gulf

കുവൈത്തില്‍ 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ 152 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശത്തു നിന്ന് വന്നവരും 128 പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുമാണ്. ഇതോടെ രാജ്യത്ത് രോഗം കണ്ടെത്തിയവരുടെ എണ്ണം 3,440 ആയി ഉയര്‍ന്നു.

രോഗബാധിതരില്‍ 1,176 പേര്‍ രോഗ മുക്തി നേടി. 2,254 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 30 പേരുടെ നില ഗുരുതരമായതിനാല്‍, ഇവര്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുകയാണ്. രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് കനത്ത നിയന്ത്രങ്ങള്‍ തുടരുന്നുണ്ട്.