Connect with us

Saudi Arabia

പ്രവാസികളുടെ മടക്കം: ഇന്ത്യക്കാര്‍ക്കും അബ്ഷിറില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി

Published

|

Last Updated

ദമാം  |സഊദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി സഊദി ആഭ്യന്തരമന്ത്രാലയത്തത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടറിലെ “ഔദ” പദ്ധതിയില്‍ ഇന്ത്യക്കാര്‍ക്കും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യം ഒരുക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

കോവിഡ് മൂലം യാത്ര മുടങ്ങിയവര്‍ക്ക് അവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിന് ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രത്യേക പദ്ധതിയായ “ഔദ”ഏപ്രില്‍ 23 ന് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു .എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിക്കാത്തതാണ് ഇന്ത്യക്കാര്‍ “ഔദയില്‍” രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു . ഇതോടെ ഇന്ത്യക്കാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആഭ്യന്തര മന്ത്രാലയം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഈജിപ്ത്, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് “ഔദയില്‍” രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത് . തൊഴില്‍ വിസാ കാലാവധി അവസാനിച്ച് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചവര്‍ , അവധിക്ക് പോവുന്നതിനായി എക്‌സിറ്റ് / റീ എന്‍ട്രി ,ബിസിനസ് വിസിറ്റ് , ടൂറിസ്റ്റ് വിസ , ഫാമിലി വിസിറ്റ് വിസയിലെത്തി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് കേന്ദ്രം അയഞ്ഞതോടെ “ഔദ”യില്‍ രജിസ്റ്റര്‍ ചെയാന്‍ കഴിയും

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറക്കുന്ന ( (https://www.absher.sa/portal/landing.html) )സമയത്ത് കാണുന്ന “ഔദ”എന്ന വിമാന ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം ന്യൂ ട്രാവല്‍ റിക്വസ്റ്റ് സെലെക്റ്റ് ചെയ്തുകഴിഞ്ഞാല്‍ നാട്ടിലേക്ക് യാത്ര പോവേണ്ട ആളുടെ ഇഖാമ നമ്പര്‍, ജനനതിയതി,മൊബൈല്‍ നമ്പര്‍ നല്‍കണം , അബ്ഷിറില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും “ഔദ ” സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും. സന്ദര്‍ശക വിസകളില്‍ സഊദിയില്‍ എത്തിയവര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പാസ്സ്‌പോര്‍ട്ട് മന്ത്രാലയം നല്‍കിയ ബോര്‍ഡര്‍ നമ്പറുകളാണ് നല്‍കേണ്ടത്. ഫൈനല്‍ എക്‌സിറ്റ് ലഭിച്ചവര്‍ , എക്‌സിറ് റീ എന്‍ട്രിയോ ലഭിച്ചാല്‍ മാത്രമാണ് മറ്റുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക

സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പദ്ധതി നടപ്പിലാക്കിയത്.ദമാം , റിയാദ് , ജിദ്ദ , മദീന എന്നീ നാല് അന്താരാഷ്ട്ര വിമാന താവളങ്ങള്‍ വഴിയാണ് മടക്കയാത്ര ആരംഭിക്കുക .രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ പാസ്സ്‌പോര്‍ട്ട് മന്ത്രാലയം അപേക്ഷകള്‍ പരിശോധിച്ച് മടക്ക യാത്രക്കുള്ള നല്‍കി തുടങ്ങും . അനുമതിലഭിച്ചവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് നാട്ടിലേക്ക് യാത്ര ചെയ്യേണ്ട തീയ്യതിയും , ടിക്കറ്റ് നമ്പറുകള്‍ അടങ്ങിയ ബുക്കിങ് വിവരങ്ങള്‍ മൊബൈലിലേക്ക് മെസ്സേജ് ആയി നല്‍കും .അതിന് ശേഷം രജിസ്റ്റര്‍ ചെയ്ത യാത്രക്കാരന്‍ വിമാന ടിക്കറ്റിന് പണമടച്ച് യാത്ര ചെയ്യാന്‍ കഴിയും