Connect with us

Covid19

ചെറിയ കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് സ്വയം വീട്ടില്‍ നിരീക്ഷണത്തിലിരിക്കാം; കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 വൈറസിന്റെ ചെറിയ ലക്ഷണമുള്ളവര്‍ സ്വയം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി എട്ട് മാര്‍ഗരേഖയും പുറത്തിറക്കി.

ജില്ലാ മെഡിക്കല്‍ സംഘത്തെ ആരോഗ്യസ്ഥിതി അറിയിക്കണം. നേരിയ ലക്ഷണങ്ങളേ ഉള്ളൂവെന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. വീട്ടില്‍ ഐസലേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് നിര്‍ദിഷ്ട മാതൃകയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. വീട്ടില്‍ സമ്പര്‍ക്കത്തില്‍ വരുന്നവരും നിരീക്ഷണത്തിലാകണം. നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിചരിക്കാന്‍ ആളുണ്ടാകണം. പരിചരിക്കുന്ന ആളും ആശുപത്രി അധികൃതരും തമ്മില്‍ ആശയവിനിമയം ഉറപ്പാക്കണം. പരിചരിക്കുന്ന ആള്‍ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ കഴിക്കണം. ആരോഗ്യസേതു മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യണം എന്നിങ്ങനെയാണ് മാര്‍ഗരേഖ.

Latest