Connect with us

Covid19

കൊവിഡ് ബാധിച്ച് അമേരിക്കയിലും ബ്രിട്ടനിലും മലയാളികള്‍ മരിച്ചു

Published

|

Last Updated

ലണ്ടന്‍ |  കൊവിഡ് 19 ബാധിച്ച് രണ്ട് മലയാളികള്‍ കൂടി വിദശത്ത് മരിച്ചു. ബ്രിട്ടനിലും അമേരിക്കയിലുമായി കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാര്‍ (44), മാന്നാനം സ്വദേശി സെബാസ്റ്റ്യന്‍ ജോസഫ് വല്ലാത്തറക്കല്‍ (63) എന്നിവരാണ് ഇന്നലെ മരിച്ചത്.

ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു അനൂജ് കുമാര്‍. 11 വര്‍ഷമായി അമേരിക്കയിലെ ഷിക്കാഗോയില്‍ ജോലി ചെയ്തുവരുകയായിരുന്നു സെബാസ്റ്റ്യന്‍ ജോസഫ്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് മേഖലയിലുമായി നിരവധി മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടും.

 

 

---- facebook comment plugin here -----

Latest