Connect with us

Saudi Arabia

തിരുവനന്തപുരം സ്വദേശി റിയാദില്‍ നിര്യാതനായി

Published

|

Last Updated

റിയാദ്  | തിരുവനന്തപുരം സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. റിയാദിലെ സ്വകാര്യ സ്‌കൂളില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന വിളപ്പില്‍ശാല പത്മവിലാസം വീട്ടില്‍ രാധാകൃഷ്ണന്‍ (55) ആണ് നിര്യാതനായത്. നെഞ്ച് വേദന അനുഭവപ്പെട്ട ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

ഭാര്യ : ദീപാറാണി. മക്കള്‍ : ആദിത്യ കൃഷ്ണന്‍ , അഥിതി കൃഷ്ണന്‍ .മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിരുവനന്തപുരം സ്വാന്തനം പ്രവാസി കൂട്ടായ്മ പ്രവര്‍ത്തകനായിരുന്നു

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്

---- facebook comment plugin here -----

Latest