Kerala
16 വയസുകാരന് ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കോഴിക്കോട് | താമരശ്ശേരി കട്ടിപ്പാറയില്‍ 16കാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍. യു ഡി എഫ് കട്ടിപ്പാറ പഞ്ചായത്ത് ചെയര്‍മാനും മുസ്‌ലിം ലീഗ് മണ്ഡലം കൗണ്‍സില്‍ അംഗവുമായിരുന്ന ഒ കെ എം കുഞ്ഞിയെയാണ് താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന കുഞ്ഞി ഇന്നു രാവിലെയാണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ പതിനാറ് വയസുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പോലീസിന് കൈമാറിയിരുന്നു
ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും.
---- facebook comment plugin here -----