Covid19
ആന്ധ്രയിലേക്കും തിരിച്ചുമുള്ള യാത്ര തടയാന്‍ അതിര്‍ത്തിയടച്ച് തമിഴ്‌നാട്

ഹൈദരാബാദ് | കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രപ്രദേശിലേക്കും തിരിച്ചുമുള്ള യാത്രകള്‍ തടയുന്നതിനായി ചിറ്റൂരുമായുള്ള അതിര്‍ത്തി അടച്ച് തമിഴ്‌നാട്. രണ്ട് കോണ്‍ക്രീറ്റ് മതിലുകള്‍ കൊണ്ടാണ് സംസ്ഥാന പാതയിലെ അതിര്‍ത്തിയടച്ചത്. വെല്ലൂര്‍ ജില്ലാ അധികൃതരാണ് നടപടി സ്വീകരിച്ചത്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലാ അധികൃതരെ വിശ്വാസത്തിലെടുക്കാതെയാണ് നടപടിയെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അന്തര്‍ സംസ്ഥാന എമര്‍ജന്‍സി ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് ചിറ്റൂര്‍ ജില്ലാ അധികൃതര്‍ ആരോപിച്ചു.
മൂന്നടി വീതിയിലും അഞ്ചടി നീളത്തിലുമാണ് വെല്ലൂരിലെ ഗുദിയാട്ടം ഗ്രാമത്തില്‍ മതില്‍ പണിതിട്ടുള്ളത്. ചിറ്റൂര്‍ ജില്ലയിലെ പലാമനെര്‍ ബ്ലോക്കുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമമാണിത്.
---- facebook comment plugin here -----