Connect with us

Kerala

മെയ് മൂന്ന് കഴിഞ്ഞാൽ സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് വീടണയാൻ വഴിയൊരുക്കണം: കാന്തപുരം

Published

|

Last Updated

ന്യൂഡൽഹി | ലോക്ക്ഡൗണിനായി പ്രഖ്യാപിക്കപ്പെട്ട മെയ് മൂന്ന് കഴിഞ്ഞാൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങികിടക്കുന്നവർക്ക് അവരുടെ സ്വന്തം നാടുകളിലേക്ക് എത്താൻ വഴിയൊരുക്കണം എന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു.

മുബൈ, ഡൽഹി, അഹമ്മദാബാദ് തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിലും നമ്മുടെ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലും   കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് മലയാളികളുണ്ട്. ലോക്ക്ഡൗൺ നീട്ടുന്ന അവസ്ഥ വന്നാൽ, ഇളവുകൾ നൽകി ഇവരെ കേരളത്തിൽ എത്തിക്കണം.

കൊവിഡ് ഈ നാടുകളിൽ വ്യാപിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ മഹാരാഷ്ട്രയിൽ അടക്കം ചിലർ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്നുവെന്ന് വിവരം കിട്ടിയിട്ടുണ്ട്. അവർക്കു നിലവിൽ ആവശ്യമായ സഹായമൊരുക്കണം. മെയ് മൂന്ന് കഴിഞ്ഞാൽ സംസ്ഥാന സർക്കാർ ഇടപെട്ട് സുരക്ഷിതമായ ബസ്സുകളിൽ നാട്ടിലെത്തിക്കണം.  ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. ഡൽഹിയിലും കൊൽക്കത്തയിലും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനായി മർകസിന്റെ ഹെൽപ്‌ഡെസ്‌ക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു.

Latest