Connect with us

Covid19

ചൈനയില്‍ നിന്ന് സന്തോഷ വാര്‍ത്ത; വുഹാനിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു

Published

|

Last Updated

ബീജിംഗ് |  ലോകത്ത് രണ്ട് ലക്ഷം പേരുടെ ജീവനെടുത്ത കൊവിഡ് 19ന്റെ പ്രഭവ കേന്ദ്രമായിരുന്ന ചൈനയിലെ വുഹാനില്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത. കൊവിഡ് ബാധിച്ച് ഇവിടത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അവസാന രോഗിയും രോഗമുക്തയായി ആശുപത്രി വിട്ടു. ഞായറാഴ്ചയാണ് കോവിഡ് ബാധിച്ച് ചികിത്സ്‌ക്കെത്തിയ അവസാന രോഗിയും രോഗം ഭേദമായി മടങ്ങിയതെന്ന് ചൈന അറിയിച്ചു.

ഇതോടെ കഴിഞ്ഞ നാല് മാസമായി നീണ്ടുനിന്ന പോരാട്ടമാണ് വുഹാനില്‍ അവസാനിച്ചത്. 76 ദിവസത്തെ ലോക്ക്ഡൗണിനു ശേഷം ഈ മാസം എട്ടിനാണ് വുഹാന്‍ നഗരം തുറന്നത്. അരലക്ഷത്തിലേറെ രോഗികളാണ് ഇവിടെ നേരത്തേയുണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തില്‍ കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാന്‍ ചൈന നടപടികള്‍ കര്‍ശനമാക്കി. ചൈനയില്‍ 82,830 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4,633 പേരാണ് ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.